കാൻസർ രോഗികൾക്ക് കൈത്താങ്ങായി വിദ്യാർത്ഥിനികൾ; മുടി ദാനം നൽകി മാതൃകയായി ശ്രീലക്ഷ്മിയും ദിയയും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കാൻസർ ബാധിതർക്കായി മുടി ദാനം നൽകി ബഹ്‌റൈനിലെ രണ്ട് ഇന്ത്യൻ വിദ്യാർത്ഥിനികൾ മാതൃകയായി. ഏഷ്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മി ബാബുരാജും, ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദിയ സുഭാഷുമാണ് കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മുടി കൈമാറിയത്.
ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് വിഗ് നിർമ്മിക്കുന്ന സലൂണിലെത്തിയാണ് ഇരുവരും മുടി മുറിച്ചു നൽകിയത്. പയ്യന്നൂർ സ്വദേശികളായ ബാബുരാജ്-റീന ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. നിലമ്പൂർ സ്വദേശികളായ സുഭാഷ് വിജയഭവനം-ബിജി ദമ്പതികളുടെ മകളാണ് ദിയ.
കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെടുന്ന കുട്ടികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റി സൗജന്യമായാണ് വിഗ് നൽകി വരുന്നത്. ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ളവർക്ക് (കുറഞ്ഞത് 21 സെ.മീ നീളം) കാൻസർ കെയർ ഗ്രൂപ്പിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
QWEEQWEQWE
EQWEQWEQW


