സപ്ലൈകോയുടെ 'വിഷുക്കൈനീട്ടം': 1001 രൂപയ്ക്ക് വിഷുക്കണി കിറ്റും പ്രത്യേക കൂപ്പണുകളും
ഷീബ വിജയൻ
ഈസ്റ്റർ-വിഷു വിപണി ലക്ഷ്യമിട്ട് സപ്ലൈകോയുടെ പ്രത്യേക ഫെയറുകൾ നാളെ മുതൽ ആരംഭിക്കുന്നു. ഏപ്രിൽ 14 വരെ നീണ്ടുനിൽക്കുന്ന ചന്തകളിൽ 1250 രൂപ വിലവരുന്ന 17 ഇനം സാധനങ്ങൾ അടങ്ങിയ 'വിഷുക്കണി കിറ്റ്' വെറും 1001 രൂപയ്ക്ക് ലഭ്യമാകും. പഞ്ചസാര, വെളിച്ചെണ്ണ, പായസക്കൂട്ട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
സബ്‌സിഡിയിതര സാധനങ്ങൾ 1000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 101 രൂപയുടെ പ്രത്യേക 'വിഷുക്കൈനീട്ടം' കൂപ്പണും സപ്ലൈകോ വാഗ്ദാനം ചെയ്യുന്നു. ഈ കൂപ്പൺ ഏപ്രിൽ 16 മുതൽ മെയ് 30 വരെ ഉപയോഗിക്കാം. എല്ലാ ഔട്ട്‌ലെറ്റുകളിലും 13 ഇനം സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ചന്തകൾക്ക് അവധിയായിരിക്കും.
dsdsdsdfs


