ഇറാൻ ആക്രമണം; 383 അക്രമങ്ങളെ പ്രതിരോധിച്ച് ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ: ഇറാന്റെ ഭീകരാക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 141 മിസൈലുകളും 242 ഡ്രോണുകളും ഉൾപ്പെടെ ആകെ 383 മാരകായുധങ്ങൾ വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. സൈനികരുടെ അതീവ ജാഗ്രതയും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനവുമാണ് തുടർച്ചയായുള്ള ഈ ആക്രമണങ്ങളെ പരാജയപ്പെടുത്താൻ സഹായിച്ചത്. രാജ്യത്തെ സംരക്ഷിക്കുന്നതിൽ സൈനികർ പുലർത്തുന്ന ഉയർന്ന പ്രവർത്തനക്ഷമതയിൽ അഭിമാനമുണ്ടെന്നും ബഹ്‌റൈന്റെ ആകാശം ദൈവസഹായത്താൽ സുരക്ഷിതമാണെന്നും ജനറൽ കമാൻഡ് വ്യക്തമാക്കി.

അതേസമയം, നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ അകന്നു നിൽക്കണമെന്നും സൈനിക നീക്കങ്ങളുടെയോ അവശിഷ്ടങ്ങൾ വീണ ഇടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും നിർദ്ദേശമുണ്ട്.

സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബി.ഡി.എഫ് ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ജനറൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

article-image

dfdfdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed