വോട്ട് ചെയ്യൽ നിർബന്ധമാക്കണം; സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം
ഷീബ വിജയൻ
ന്യൂഡൽഹി: ജനാധിപത്യ പ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ വോട്ട് ചെയ്യൽ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥി ഒരാൾ മാത്രമാണെങ്കിലും വോട്ടെടുപ്പ് നടത്തണമെന്ന ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ പരാമർശം നടത്തിയത്. ഗ്രാമപ്രദേശങ്ങളിൽ വോട്ടിംഗ് ദിനം ഒരു ആഘോഷമാക്കുമ്പോൾ നഗരങ്ങളിലെ സമ്പന്നരും അഭ്യസ്തവിദ്യരുമാണ് വോട്ട് ചെയ്യുന്നതിൽ പിന്നിലെന്നും കോടതി നിരീക്ഷിച്ചു. സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന വോട്ടിനേക്കാൾ കൂടുതൽ 'നോട്ട' (NOTA) രേഖപ്പെടുത്തിയാൽ ആ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിലെ ആവശ്യവും കോടതിയുടെ പരിഗണനയിലാണ്. വോട്ട് ചെയ്യൽ കടുപ്പമേറിയതല്ലെങ്കിലും നിർബന്ധിതമാക്കുന്നതിനെക്കുറിച്ച് കോടതി വാക്കാൽ പരാമർശിച്ചു.
adsdsadsaas


