ഗൾഫ് എയറിൽ ഇനി അതിവേഗ ഇന്റർനെറ്റ്; 2026 പകുതിയോടെ സ്റ്റാർലിങ്ക് വൈ-ഫൈ സൗജന്യമാകും


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

യാത്രാനുഭവം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുന്നു. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്കുമായി സഹകരിച്ച് 2026 പകുതിയോടെ എല്ലാ വിമാനങ്ങളിലും വൈ-ഫൈ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിമാനത്തിൽ കയറുന്നത് മുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ യാത്രക്കാർക്ക് തികച്ചും സൗജന്യമായി ഈ സേവനം പ്രയോജനപ്പെടുത്താം.

ലോ-എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങൾ വഴി പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക് സാങ്കേതികവിദ്യയായതിനാൽ കുറഞ്ഞ ലേറ്റൻസിയിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാൻ സാധിക്കും. ഇത് വഴി വിമാനത്തിനുള്ളിൽ സിനിമകൾ സ്ട്രീം ചെയ്യാനും വീഡിയോ കോളുകൾ ചെയ്യാനും തത്സമയ ഗെയിമിംഗിനും അനുയോജ്യമായ സ്ഥിരതയുള്ള ഇന്റർനെറ്റ് യാത്രക്കാർക്ക് ലഭിക്കും.

article-image

അവാൽ പ്രൈവറ്റ് ടെർമിനലിൽ നടന്ന ചടങ്ങിൽ ഗൾഫ് എയർ സി.ഇ.ഒ മാർട്ടിൻ ഗൗസും സ്റ്റാർലിങ്ക് ഏവിയേഷൻ ഗ്ലോബൽ ഹെഡ് നിക്ക് സീറ്റ്സും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് ഹുസൈൻ താഖി, പ്രമുഖ സർക്കാർ ഉദ്യോഗസ്ഥർ, വ്യോമയാന രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായുള്ള വലിയൊരു ചുവടുവെപ്പായാണ് വ്യോമയാന മേഖല ഈ തീരുമാനത്തെ കാണുന്നത്.

article-image

gdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed