ബഹ്റൈൻ ഒഐസിസി വനിതാ വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ബഹ്റൈൻ ഒഐസിസി വനിതാ വിഭാഗം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ജനുവരി 30 വെള്ളിയാഴ്ച മനാമ സെൻട്രൽ അൽ ഹിലാൽ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുക. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് സമയം.
സൗജന്യ ഡോക്ടർ കൺസൽട്ടേഷന് പുറമെ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, കിഡ്നി സ്ക്രീനിംഗ്, ലിവർ സ്ക്രീനിംഗ്, യൂറിക് ആസിഡ് തുടങ്ങിയ പരിശോധനകളും ക്യാമ്പിൽ സൗജന്യമായി ലഭ്യമാകും. പ്രവാസികൾക്കും സാധാരണക്കാർക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഒഐസിസി വനിതാ വിഭാഗം ദേശീയ കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി മിനി മാത്യു (38857040), ആനി അനു (33975445) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
gdfg


