അൽ ഫുർഖാൻ സെൻ്റർ മലയാളം വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:

മനാമ: അൽ ഫുർഖാൻ സെൻ്റർ മലയാളം വിഭാഗത്തിൻ്റെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൈഫുള്ള ഖാസിമിനെ പ്രസിഡൻ്റായും മനാഫ് സികെയെ ജനറൽ സെക്രട്ടറിയായും നൗഷാദ് പി.പിയെ (സ്കൈ) ട്രഷററായും തിരഞ്ഞെടുത്തു. സൈഫുള്ള ഖാസിമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുഹൈൽ മേലടി റിപ്പോർട്ടും മനാഫ് സികെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സെലക്ഷൻ കമ്മിറ്റി യോഗം ഫിറോസ് ഒതായി നിയന്ത്രിക്കുകയും അജ്മൽ മദനി (ദമ്മാം) ഉദ്ബോധനം നടത്തുകയും ചെയ്തു.

അഡ്വൈസറി ബോർഡ് അംഗങ്ങളായി അബ്ദുൽ മജീദ് തെരുവത്ത് (പബ്ലിക് റിലേഷൻ), മൂസ സുല്ലമി (പ്രിൻസിപ്പാൾ അദ്‌ലിയ മദ്രസ്സ), ബഷീർ മദനി (സാമൂഹിക ക്ഷേമം) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റുമാരായി സുഹൈൽ മേലടി (വിദ്യാഭ്യാസം), ഷറഫുദ്ധീൻ അബ്ദുൽ അസീസ്‌ (പബ്ലിക്കേഷൻ), അബ്ദുൽ റഹ്‌മാൻ ദീവാൻ (ഇവൻ്റ് മാനേജ്‌മെൻ്റ്) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അബ്ദുൽസലാം ബേപ്പൂർ, ഹിഷാം കുഞ്ഞഹമ്മദ്, ഫിറോസ് ഒതായി, ഇഖ്ബാൽ അഹമ്മദ് എന്നിവരെയും നിശ്ചയിച്ചു. യുവജന വിഭാഗം പ്രസിഡൻ്റായി ആരിഫ് അഹമദിനെയും സെക്രട്ടറിയായി അബ്ദുൽ ബാസിതിനെയും തിരഞ്ഞെടുത്തു.

മറ്റ് വിവിധ വകുപ്പുകളുടെ ചുമതലകളിലേക്ക് മുഹമ്മദ് ശാനിദ്, സഹീദ് പുഴക്കൽ, ആദിൽ അഹമ്മദ്, ഫാറൂഖ്, മുസ്ഫിർ മൂസ, അബ്ദുൾ ഹകീം, മാഹിൻ, നസീഫ് ടി.പി, ഇസ്മയിൽ പാലൊളി, യൂസുഫ് കെ.പി, ഇല്യാസ് കക്കയം, അബ്ദുള്ള പുതിയങ്ങാടി, നജീബ്, മുജീബ് എടച്ചേരി, മുബാറക്ക് വി.കെ എന്നിവരെയും നിയോഗിച്ചു. അബ്ദുസ്സലം ബേപ്പൂർ സ്വാഗതവും മനാഫ് സികെ നന്ദിയും രേഖപ്പെടുത്തി..

article-image

fgfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed