ആവേശം വിതറി 'കോഴിക്കോട് ഫെസ്റ്റ് 2k26'
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:
മനാമ: ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച 'കോഴിക്കോട് ഫെസ്റ്റ് 2k26' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാർ മാജിക് താരവുമായ ഷാഫി കൊല്ലം, ഗായിക സ്മിത, വിജിത, ശ്രീഷ്മ, വിശ്വ, റിനീഷ് കലാഭവൻ തുടങ്ങിയവർ നയിച്ച സംഗീത വിരുന്നും വൈവിധ്യമാർന്ന നൃത്ത ഇനങ്ങളും പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.
നോർത്തേൺ ഗവർണറേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഹെഡ് ഇസാം ഇസ അൽ ഖയാറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജ്യോജിഷ് മേപ്പയ്യൂർ സ്വാഗതം ആശംസിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഡോ. പി വി ചെറിയാൻ, ബിജു ജോർജ്, ഫ്രാൻസിസ് കൈതാരത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഈ.വി.രാജീവൻ, ജനറൽ കൺവീനർ അനിൽകുമാർ യൂ. കെ, പ്രോഗ്രാം ഡയറക്ടർ മനോജ് മയ്യന്നൂർ, എക്സിക്യൂട്ടീവ് ട്രഷറർ റിഷാദ്കോഴിക്കോട്, ചീഫ് കോർഡിനേറ്റർ ജോണിതാമരശ്ശേരി, വൈസ് പ്രസിഡന്റ്മാരായ സലീംചിങ്ങപുരം, ശ്രീജിത്ത്കുറിഞ്ഞാലിയോട്,പ്രോഗ്രാം കൺവീനർ രാജീവ്തുറയൂർ, ജോയിന്റ് സെക്രട്ടറി അഷ്‌റഫ് പുതിയപാലം, അൻവർ നിലമ്പൂർ,സെയ്യെദ് ഹനീഫ്, അജിത്ത് കുമാർ കണ്ണൂർ, ലേഡീസ് വിംഗ് പ്രസിഡന്റ് മുബീന മൻഷീർ എന്നിവർ ആശംസകൾ നേർന്നു.
sgd


