ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ലേഡീസ് വിങ് പുനഃസംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ 'ലേഡീസ് വിങ്' പുനഃസംഘടിപ്പിച്ചു. മനാമ കലവറ റെസ്റ്റോറന്റ് ഹാളിൽ ചേർന്ന സബ് കമ്മിറ്റി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ലേഡീസ് വിങ് പ്രസിഡന്റ് ദയാ ശ്യാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി ലിബി ജയ്സൺ സ്വാഗതം ആശംസിച്ചു.

അസോസിയേഷനിലെ വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ലേഡീസ് വിങ്ങിന്റെ പ്രവർത്തനം വരും വർഷങ്ങളിൽ വിപുലീകരിക്കാൻ യോഗം തീരുമാനമെടുത്തു. സിനി പൊന്നച്ചൻ, സൂര്യ വിനീത്, ബിന്ദു ക്ലാഡി, അഞ്ജു സന്തോഷ്, വിദ്യ എസ് നായർ, സജീന നൗഫൽ, റീന മോൻസി, ആൻസി സജു എന്നിവരെ പുതിയ സബ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സിജി തോമസ്, സീനിയർ അംഗം ഷീലു റേച്ചൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലയ അനിൽ, സിമിലിയ അനീഷ്, സിൻസി പ്രിൻസ്, ദിവ്യ വിഷ്ണു, അഞ്ജു വിഷ്ണു എന്നിവർ യോഗത്തിൽ സംബന്ധിച്ചു. പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു, ജനറൽ സെക്രട്ടറി സുനു കുരുവിള എന്നിവർ ലേഡീസ് വിങ്ങിന്റെ പുതിയ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

article-image

gdfsg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed