ഹോപ് ബഹ്‌റൈന് പുതിയ നേതൃത്വം; മനോജ് സാംമ്പൻ പ്രസിഡന്റ്, ശ്യാംജിത്ത് കമൽ സെക്രട്ടറി
പ്രദീപ് പുറവങ്കര / മനാമ
കഴിഞ്ഞ പത്തു വർഷമായി ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ് ബഹ്‌റൈന്റെ (പ്രതീക്ഷ) പുതിയ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുദൈബിയയിലെ ചായക്കട റസ്റ്റോറന്റിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ 2026-2027 വർഷത്തേക്കുള്ള കമ്മിറ്റിക്കാണ് രൂപം നൽകിയത്.
പ്രസിഡന്റ് ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ജയേഷ് കുറുപ്പ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ താലിബ് ജാഫർ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. അർഹരായ ആയിരത്തിലധികം പ്രവാസികൾക്ക് ഭക്ഷണക്കിറ്റുകൾ, എയർ ടിക്കറ്റുകൾ, ചികിത്സാസഹായം, നിയമസഹായം, രക്തദാനം തുടങ്ങി വിവിധ മേഖലകളിൽ സഹായമെത്തിക്കാൻ കഴിഞ്ഞ കാലയളവിൽ സാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
രക്ഷാധികാരി ഷബീർ മാഹി വരണാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനോജ് സാംമ്പൻ (പ്രസിഡന്റ്), ഷാജി മൂതല (വൈസ് പ്രസിഡന്റ്), ശ്യാംജിത്ത് കമൽ (സെക്രട്ടറി), പ്രശാന്ത് (ജോയിന്റ് സെക്രട്ടറി), വീപീഷ് പിള്ള (ട്രഷറർ), അഫ്സൽ മേലോട്ട് (മീഡിയ കൺവീനർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. കൂടാതെ ഷിബു പത്തനംതിട്ട, ജയേഷ് കുറുപ്പ്, നിസാർ മാഹി തുടങ്ങി 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ഷബീർ മാഹി സ്വാഗതവും ഷാജി മൂതല നന്ദിയും പറഞ്ഞു. ഹോപ്പിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് 36111478, 39859551, 35541033 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
്േിേ്ി

