സൽമാബാദിൽ 'ഒരുമ' കൂട്ടായ്മയ്ക്ക് തുടക്കമായി
പ്രദീപ് പുറവങ്കര / മനാമ
സൽമാബാദ് നിവാസികൾക്കായി 'ഒരുമ' എന്ന പേരിൽ പുതിയ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. അതിഥി റെസ്റ്റോറന്റിൽ നടന്ന പുതുവത്സര കുടുംബസംഗമത്തിലാണ് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അൽ ഹിലാൽ മെഡിക്കൽ സെന്ററിലെ ഡോ. ബിനു, ഡോ. എൽദോ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.
സൽമാബാദിൽ താമസിക്കുന്ന പ്രവാസികൾക്കിടയിൽ സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചത്. വിജേഷ് കുന്നുമ്മൽ, ശ്രീനേഷ്, സുനിൽ കുമാർ, വിജേഷ്, പ്രദീപൻ, ശ്രീജേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സന്തോഷ് കൊമ്പിലാത്ത് അവതാരകനായ ചടങ്ങിൽ സൽമാബാദിലെ പ്രാദേശിക ഗായകർ അവതരിപ്പിച്ച ഗാനമേള സന്ദർശകർക്ക് ആസ്വാദ്യകരമായി. പ്രവാസി കുടുംബങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ജിജോയ് നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ സാമൂഹിക-ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
dgg

