ജനതിരക്കിൽ ബുദയ്യ കർഷകച്ചന്ത; ഏഴാം വാരത്തിലും ആവേശമായി നാടൻ വിപണി


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്ന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലെ കർഷകച്ചന്ത ഏഴാം വാരത്തിലേക്ക്. ഓരോ ശനിയാഴ്ചയും സംഘടിപ്പിക്കപ്പെടുന്ന വിപണിയിൽ നാടൻ പച്ചക്കറികളും കാർഷിക ഉൽപ്പന്നങ്ങളും വാങ്ങാൻ നൂറുകണക്കിന് സ്വദേശികളും പ്രവാസികളുമാണ് ഇത്തവണയും എത്തിയത്. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിൽക്കുന്ന ചന്ത, പ്രാദേശിക കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള പ്രധാന വേദിയായി മാറിയിരിക്കുകയാണ്.

പുതുമയുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് പുറമെ കുടുംബങ്ങൾക്കായി വിപുലമായ വിനോദ-പഠന പരിപാടികളും വിപണിയുടെ ഭാഗമായി ഒരുക്കിയിരുന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച ‘പ്ലാന്റ് ഇൻ എ ജാർ’ വർക്ക് ഷോപ്പ്, ഫ്ലവർ അറേഞ്ച്‌മെന്റ് സെഷനുകൾ, ‘ലിറ്റിൽ ഫാർമേഴ്‌സ്’ കൃഷി പരിശീലനം എന്നിവ സന്ദർശകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. മൃഗങ്ങളെ അടുത്തറിയാൻ ഒരുക്കിയ പ്രത്യേക സൗകര്യത്തിൽ കുട്ടികൾക്ക് കോഴികൾക്കും ആടുകൾക്കുമൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിച്ചു. വെറുമൊരു ഷോപ്പിങ് എന്നതിലുപരി മികച്ചൊരു ഔട്ട്‌ഡോർ വിനോദാനുഭവമാണ് ചന്ത സന്ദർശകർക്ക് സമ്മാനിക്കുന്നത്.

നാടൻ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ലഭിക്കുന്ന കുറഞ്ഞ വിലയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. വെള്ളരിക്ക, കോളിഫ്ലവർ എന്നിവ കിലോയ്ക്ക് 500 ഫിൽസ് നിരക്കിലും ചെറി തക്കാളി 1.5 ദിനാറിനും ഇവിടെ ലഭ്യമായിരുന്നു. പച്ചക്കറികൾക്ക് പുറമെ 'ബൂ ഹിലാൽ' ഒരുക്കിയ ബഹ്‌റൈനി കുട്ടകൾ ഉൾപ്പെടെയുള്ള കരകൗശല വസ്തുക്കളും വിപണിയിൽ പ്രദർശിപ്പിച്ചു. പ്രാദേശിക കരകൗശല വിദഗ്ധരെയും ചെറുകിട സംരംഭകരെയും പിന്തുണയ്ക്കാൻ ഇത്തരം വിപണികൾ വലിയ തോതിൽ സഹായകമാകുന്നുണ്ട്.

article-image

ോേേോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed