കുടുംബ സൗഹൃദവേദി 29-ാം വാർഷികാഘോഷം: പോസ്റ്റർ പ്രകാശനം നടത്തി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കുടുംബ സൗഹൃദവേദിയുടെ 29-ാം വാർഷികാഘോഷത്തിന്റെയും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെയും പോസ്റ്റർ പ്രകാശനം ചെയ്തു. ഓറ ആർട്സിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂരിന് നൽകിക്കൊണ്ട് സംഘടനയുടെ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്.
ജനുവരി 22-ന് വൈകിട്ട് 7 മണി മുതൽ ഓറ ആർട്സിൽ വെച്ചാണ് വാർഷികാഘോഷ പരിപാടികൾ അരങ്ങേറുന്നത്. വിവിധയിനം കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ രക്ഷാധികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ ജി, ജനറൽ കൺവീനർ മനോജ് പിലിക്കോട്, ഭാരവാഹികളായ ജയേഷ് താന്നിക്കൽ, സജി ചാക്കോ, അജിത് ഷാൻ, സയിദ് ഹനിഫ്, ഷാജി പുതുക്കുടി, മനു ആർ, സുനിൽ തോമസ് എന്നിവർ പങ്കെടുത്തു. കൂടാതെ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ സുനീഷ് എം.എസ്, ബിബിൻ ഫിലിപ്പ് മാടത്തേത്ത്, സൽമാനുൽ ഫാരിസ് എന്നിവരും സാന്നിധ്യമറിയിച്ചു.
sfdsfsdf

