ബീറ്റ് ദി കോൾഡ്-2026 തൊഴിലാളികൾക്ക് കരുതലും ഭക്ഷണവുമായി ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്സ്
പ്രദീപ് പുറവങ്കര / മനാമ
തണുപ്പുകാലത്ത് പ്രവാസികൾക്ക് ആശ്വാസമേകാൻ ലക്ഷ്യമിട്ട് ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്സ് കൂട്ടായ്മ സംഘടിപ്പിക്കുന്ന "ബീറ്റ് ദി കോൾഡ്-2026" സംരംഭം ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി മനാമ, സിഞ്ച്, അസ്കർ എന്നീ പ്രദേശങ്ങളിലെ വിവിധ തൊഴിലിടങ്ങളിൽ വിതരണം നടത്തി.
പുരുഷ-വനിതാ തൊഴിലാളികൾക്ക് ആവശ്യമായ പുതപ്പുകൾ, അത്താഴ പാക്കറ്റുകൾ, ബിസ്‌ക്കറ്റുകൾ, പഴങ്ങൾ, കുടിവെള്ളം എന്നിവയാണ് വിതരണം ചെയ്തത്.
കഠിനമായ തണുപ്പിനെ നേരിടാൻ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനൊപ്പം അവർക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ വിതരണ പരിപാടികൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.
dsfsdf

