ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ തിരഞ്ഞെടുപ്പ് ജനുവരി 16-ന്


പ്രദീപ് പുറവങ്കര / മനാമ

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ ദേശീയ ഭരണസമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ജനുവരി 16 വെള്ളിയാഴ്ച നടക്കും. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ ഉച്ചയ്ക്ക് 2:30-ന് ദേശീയ എക്സിക്യൂട്ടീവ് യോഗവും വൈകിട്ട് 5:00-ന് തിരഞ്ഞെടുപ്പ് യോഗവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മനാമ, മുഹറഖ്, ട്യൂബ്ലി-സൽമാബാദ്, സൽമാനിയ, റിഫ, ബുദയ്യ, ഗുദൈബിയ-ഹൂറ, ഹിദ്-ആറാദ്, ഹമദ് ടൗൺ എന്നീ ഒമ്പത് ഏരിയകളിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് സംഘടന ദേശീയ തലത്തിലേക്ക് കടക്കുന്നത്. ജനാധിപത്യപരമായ രീതിയിൽ ഏരിയകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പുതിയ ദേശീയ നേതൃത്വത്തെ നിശ്ചയിക്കുക.

ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ പതിമൂന്ന് വർഷമായി സജീവമായ ഐ.വൈ.സി.സി, പ്രവാസി വിഷയങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ ഇടപെടലുകൾ നടത്താറുണ്ട്. തൊഴിൽ പ്രശ്നങ്ങൾ, വിമാനയാത്രാ നിരക്ക് വർദ്ധന തുടങ്ങിയവയിൽ സംഘടന നടത്തുന്ന പോരാട്ടങ്ങളും രക്തദാന ക്യാമ്പ്, ഭവന പദ്ധതി തുടങ്ങിയ സേവനങ്ങളും ഏറെ ശ്രദ്ധേയമാണ്.

പുതിയ കമ്മിറ്റി നിലവിൽ വരുന്നതോടെ പ്രവാസി ക്ഷേമത്തിനായി കൂടുതൽ വിപുലമായ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ വ്യക്തമാക്കി.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed