വീ ആർ വൺ കൂട്ടായ്‌മയ്ക്ക് പുതിയ നേതൃത്വം; ഷിഹാബ് കറുകപുത്തൂർ രക്ഷാധികാരി


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ സൗഹൃദ കൂട്ടായ്‌മയായ ‘വീ ആർ വൺ’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.സി.എം.എ (MCMA) ഹാളിൽ ചേർന്ന യോഗത്തിലാണ് പുതിയ നേതൃത്വം നിലവിൽ വന്നത്. ഷിഹാബ് കറുകപുത്തൂരിനെ രക്ഷാധികാരിയായും ഇസ്മായിൽ ദുബായ് പടിയെ ഗ്രൂപ്പ് കോർഡിനേറ്ററായും തിരഞ്ഞെടുത്തു.

ഷഫീൽ യൂസഫ്, ഹക്കീം കണ്ണൂർ, റഫീഖ് തയ്യിൽ, നാസർ ഹലീമാസ്, ആഷിഖ് അൽ റബീഹ്, മുജൂസ്‌ മുന്ന, അരുൺ ചന്ദ്രൻ, അൻവർ നീലഗിരി എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു. ലേഡീസ് വിങ് അഡ്മിൻമാരായി മുബീന മൻഷീർ, മുഫീദ മുജീബ്, ഗീതു സതീഷ് എന്നിവരെയും ലേഡീസ് വിങ് കോർഡിനേറ്റർമാരായി ഹൈറു റസാഖ്, റമീന നാസർ എന്നിവരെയും യോഗം ചുമതലപ്പെടുത്തി.

യോഗത്തിൽ ജസീൽ കാപ്പാട്, അഫ്സൽ അബ്ദുള്ള എന്നിവർ ആശംസകൾ നേർന്നു. ആബിദ് താനൂർ നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ സൗഹൃദവും സഹകരണവും വളർത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

article-image

asdd

You might also like

  • Lulu Exchange
  • Straight Forward

Most Viewed