സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന് പുതിയ ഭരണസമിതി; ഡോ. ഗീവർഗ്ഗീസ് മാർ തേയോഫിലോസ് സ്ഥാനാരോഹണത്തിന് നേതൃത്വം നൽകി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. ഡിസംബർ 31 വൈകുന്നേരം നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. ഗീവർഗ്ഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.
ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി റവ. ഫാദർ പി. എൻ. തോമസുകുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്. ജോൺ കെ. പി (ട്രസ്റ്റി), കുരുവിള പാപ്പി - എബി (സെക്രട്ടറി) എന്നിവരും ഇടവകയുടെ 13 ഏരിയ പ്രയർ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ പത്തൊൻപത് അംഗ ഭരണസമിതിയാണ് സ്ഥാനമേറ്റത്.
പുതിയ നേതൃത്വത്തിന് അഭിവന്ദ്യ മെത്രാപ്പോലീത്ത ആശംസകളും അനുഗ്രഹങ്ങളും നേർന്നു.
fsefsdf

