ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ പുതുവത്സരാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര / മനാമ
ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടനയിലെ അംഗങ്ങൾക്കായി പുതുവത്സരാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ‘ന്യൂ ഇയർ ഫ്രണ്ട് ഗിഫ്റ്റ് എക്സ്ചേഞ്ച് & മീറ്റ് അപ്പ്’ എന്ന പേരിൽ നടന്ന പരിപാടിയിൽ അംഗങ്ങൾ പരസ്പരം സ്നേഹസമ്മാനങ്ങൾ കൈമാറുകയും സൗഹൃദം പുതുക്കുകയും ചെയ്തു. കൂട്ടായ്മയുടെ ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട പരിപാടി ഒരുക്കിയത്.
കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിൽഡ്രൻസ് വിങ്ങിന്റെ നേതൃത്വത്തിൽ ‘ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരം’ സംഘടിപ്പിച്ചു. ലേഡീസ് വിങ്ങും ചിൽഡ്രൻസ് വിങ്ങും സംയുക്തമായി ഒരുക്കിയ ഈ ഒത്തുചേരൽ അംഗങ്ങളുടെ ഊഷ്മളമായ കുടുംബസംഗമമായി മാറി.
hjhfj

