ബഹ്റൈൻ കാൻസർ സൊസൈറ്റി പുതുവത്സര കുടുംബ സംഗമം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര / മനാമ
ബഹ്റൈൻ കാൻസർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പുതുവത്സര കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത മാന്ത്രികനും ഡിഫറന്റ് ആർട്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട്, പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി സംബന്ധിച്ചു. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത്, നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ് കെ.കെ, ബി.ഡി.കെ ബഹ്റൈൻ ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു.
കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി. സലിം സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ നന്ദിയും രേഖപ്പെടുത്തി. കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മുടി ദാനം ചെയ്തവർക്ക് ബഹ്റൈൻ കാൻസർ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റുകൾ നൽകി ചടങ്ങിൽ ആദരിക്കുകയുണ്ടായി. നൂറ്റമ്പതോളം പേർ സംഗമത്തിൽ പങ്കെടുത്തു.
sdvsdv

