ഓപ്പൺഹൗസ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസി


പ്രദീപ് പുറവങ്കര / മനാമ  

പ്രവാസികൾ നേരിടുന്ന വിവിധ പരാതികൾക്ക് പരിഹാരം കാണുന്നതിനായി ബഹ്റൈനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച 'ഓപ്പൺ ഹൗസ്' ഏറെ ശ്രദ്ധേയമായി. ചാർജ് ഡി അഫയേഴ്‌സായ രാജീവ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ നടന്ന സെഷനിൽ കോൺസുലാർ, കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും നിയമവിദഗ്ധരും സംബന്ധിച്ചു.

19 തൊഴിലാളികൾ ഉൾപ്പെടെ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനത്തെ കുറിച്ചുള്ള വിവരങ്ങൾ ഓപ്പൺഹൗസിൽ പങ്ക് വെച്ചു. പ്രവാസികളുടെ പരാതികൾ കൂടുതൽ വേഗത്തിൽ പരിഹരിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പരിഷ്കരിച്ച 'മദദ് 2.0' പോർട്ടലിന്റെ ലോഞ്ചിങ്ങും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed