തൊഴിലാളികൾക്കൊപ്പം പുതുവർഷം ആഘോഷിച്ച് എം.എം ടീം മലയാളി മനസ്സ്


പ്രദീപ് പുറവങ്കര / മനാമ  

പുതുവർഷത്തിന്റെ സന്തോഷം സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പം പങ്കുവെച്ച് എം.എം ടീം മലയാളി മനസ്സ് സ്നേഹവിരുന്ന് ടീം മാതൃകയായി. ബലദിയ ശുചീകരണ തൊഴിലാളികൾക്കായി പായസ വിതരണവും വിവിധ സഹായങ്ങളും ഉൾപ്പെടുത്തിയാണ് സംഘടന വേറിട്ട രീതിയിൽ പുതുവർഷം ആഘോഷിച്ചത്.

ശൈത്യകാലം കണക്കിലെടുത്ത് തൊഴിലാളികൾക്ക് തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ കമ്പിളി തൊപ്പികൾ, ഇയർ ക്യാപ്പുകൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. കേവലം സഹായ വിതരണത്തിൽ ഒതുങ്ങാതെ, തൊഴിലാളികൾക്കായി കുസൃതി ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള മത്സരങ്ങളും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. മധുരപലഹാരങ്ങൾ ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും സ്നേഹവിരുന്ന് ടീം തൊഴിലാളികൾക്കായി ഒരുക്കിയിരുന്നു.

ഈ കാരുണ്യ പ്രവർത്തനത്തിന് വിവിധ രീതിയിൽ സഹായങ്ങൾ നൽകിയ എല്ലാവർക്കും എം.എം ടീം ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

article-image

sfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed