സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി യു.പി സർക്കാർ
ഷീബ വിജയൻ
ലഖ്‌നൗ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും പത്രവായന നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ. കുട്ടികളിലെ സ്ക്രീൻ സമയം കുറയ്ക്കാനും യുക്തിസഹമായ ചിന്താശേഷി വികസിപ്പിക്കാനുമാണ് ഈ നീക്കമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പാർത്ഥ സാരഥി സെൻ ശർമ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
പുതിയ നിർദ്ദേശപ്രകാരം രാവിലെ അസംബ്ലി സമയത്ത് കുറഞ്ഞത് 10 മിനിറ്റ് പത്രവായനയ്ക്കായി മാറ്റിവെക്കണം. വിദ്യാർത്ഥികൾ മാറിമാറി പ്രധാന വാർത്തകൾ അവതരിപ്പിക്കണം. പത്രവായന ഭാഷാപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനും സഹായിക്കും. വ്യാജവാർത്തകൾ തിരിച്ചറിയാനും സാമൂഹിക വിഷയങ്ങളിൽ അവബോധമുള്ളവരായി കുട്ടികളെ മാറ്റാനും ഈ പദ്ധതി ഉപകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ffgfddsf
