ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈന്റെ 54-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ‘ഈദുൽ വതൻ’ സൽമാനിയ കെ-സിറ്റിയിൽ നടന്നു. അന്താരാഷ്ട്ര ഫസ്റ്റ് എയ്ഡ് ട്രെയിനർ ഹുസ്നിയ അൽ കരീമി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സോമൻ ബേബി, ഫ്രാൻസിസ് കൈതാരത്ത് തുടങ്ങി ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ സദസ്സിനെ അഭിസംബോധന ചെയ്തു.
ആഘോഷത്തിന്റെ ഭാഗമായി നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ അണിനിരന്നു. വൈകീട്ട് നടന്ന കായിക മത്സരങ്ങളിൽ പെനാൽട്ടി ഷൂട്ടൗട്ട്, വടംവലി തുടങ്ങിയ ഇനങ്ങൾ ആവേശം പകർന്നു. കായിക മത്സരങ്ങളിൽ റിഫ ഏരിയ ഒന്നാം സ്ഥാനവും മനാമ, മുഹറഖ് ഏരിയകൾ അടുത്ത സ്ഥാനങ്ങളും നേടി. വടംവലിയിൽ യൂത്ത് ഇന്ത്യ ഒന്നാമതെത്തി.
ഫ്രൻഡ്‌സ് പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതം ആശംസിച്ചു. കുട്ടികൾക്കായി മലർവാടി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ ഭാരവാഹികളും യൂത്ത് ഇന്ത്യ പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.
eseqw
saadsas
