സൗദിക്കും ഖത്തറിനുമിടയിൽ തീവണ്ടി പാത, കരാറൊപ്പിട്ടു


ഷീബ വിജയ൯

റിയാദ്: സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ അതിവേഗ ഇലക്ട്രിക് റെയിൽവേ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള കരാറിൽ സൗദി-ഖത്തർ കോഓർഡിനേഷൻ കൗൺസിൽ ഒപ്പുവെച്ചു. റിയാദ്, ദോഹ നഗരങ്ങളെ ദമ്മാം, ഹുഫൂഫ് വഴി തീവണ്ടി പാത നിർമിച്ച് ബന്ധിപ്പിക്കുന്ന പദ്ധതിക്കാണ് കരാറായിരിക്കുന്നത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സംയുക്ത അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്. റെയിൽവേ വരുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാകും.

article-image

dzadfsdsa

You might also like

  • Straight Forward

Most Viewed