ചൈന, ഒമാൻ പൗരന്മാർക്കുള്ള വിസരഹിത പ്രവേശനം നീട്ടി
ഷീബ വിജയൻ
മസ്കത്ത്: ചൈന, ഒമാനിയൻ പൗരന്മാർക്ക് സാധാരണ പാസ്‌പോർട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ ഇരു രാജ്യത്തും പ്രവേശിക്കാനുള്ള സൗകര്യം 2026 ഡിസംബർ 31 വരെ നീട്ടി. ഇരുരാജ്യങ്ങൾക്കുമിടയിലെ യാത്ര, വ്യാപാരം, സംസ്കാരിക വിനിമയം എന്നിവയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപടി. കൂടാതെ നവംബർ 30 മുതൽ ഒമാനും ചൈനയും തമ്മിൽ പുതിയ നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കുമെന്നും ചൈനീസ് അംബാസഡർ ല്യു ജിയാൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വിദ്യാഭ്യാസ-സാംസ്കാരിക സഹകരണം വ്യാപിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ നാലു ഒമാനി ഹയർ സെക്കൻഡറി സ്കൂളുകളിൽ ചൈനീസ് ഭാഷാ പഠനം ലഭ്യമാണ്, കൂടാതെ ഒമാനി വിദ്യാർഥികൾക്കായി കൂടുതൽ സ്കോളർഷിപ്പുകൾ ചൈനീസ് സർവകലാശാലകളിൽ നൽകാനും പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
csxzxzxdasdsaads
