രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചവരാണ് നെഹ്റു കുടുംബം; ശശി തരൂരിനെ തള്ളി പി.ജെ. കുര്യൻ
ഷീബ വിജയൻ
തിരുവല്ല: നെഹ്റു കുടുംബത്തിനെതിരായ ശശി തരൂർ എംപിയുടെ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചവരാണ് നെഹ്റു കുടുംബമെന്ന് കുര്യൻ പറഞ്ഞു.നെഹ്റു കുടുംബം കുടുംബാധിപത്യം വഴി വന്നവരല്ല. നെഹ്റു കുടുംബത്തെ ജനങ്ങൾ തെരഞ്ഞെടുത്തതാണെന്നും കുര്യൻ പറഞ്ഞു.
കോൺഗ്രസ് നയങ്ങളെ വിമർശിക്കുന്നവർക്കും കോൺഗ്രസിൽ ഇടമുണ്ട്. പാർട്ടിക്ക് പുറത്ത് പാർട്ടിയുടെ നയത്തെ വിമർശിക്കുന്നത് ചെയ്യാൻ പാടില്ലാത്തതെന്നും കുര്യൻ പറഞ്ഞു. ശശി തരൂർ അദേഹത്തിന്‍റെ കാഴചപ്പാട് പറഞ്ഞതായിരിക്കാം. എന്നാൽ ആ കാഴ്ചപ്പാടിനോട് താൻ യോജിക്കുന്നില്ല. ശശി തരൂരിന്‍റെ പരാമർശം നെഹ്റു കുടുംബത്തെ ഉദേശിച്ചതാണെന്ന് അദേഹം പോലും പറഞ്ഞിട്ടില്ല. ലേഖനം വായിച്ചില്ല.
adswdfaas
