ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്


ഷീബ വിജയൻ


തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കേസ്. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ ആണ് നടപടി. പടിഞ്ഞാറേ നടയിലാണ് റീൽസ് ചിത്രീകരണം നടന്നത്. ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരണം ഹൈക്കോടതി നേരത്തെ നിരോധിച്ചിരുന്നു. കലാപ ആഹ്വാനത്തിനാണ് കേസ്. വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി.

നേരത്തെ നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

article-image

ASSASAS

You might also like

  • Straight Forward

Most Viewed