മാപ്പ് പറയില്ല, 32 വർഷമായി ഞാൻ മാധ്യമപ്രവർത്തകൻ, തെറ്റ് ചെയ്തിട്ടില്ല'; ഗൗരി കിഷനെ അധിക്ഷേപിച്ച യൂട്യൂബർ
ഷീബ വിജയൻ
നടി ഗൗരി കിഷനെ ആക്ഷേപിച്ചതിൽ മാപ്പ് പറയില്ലെന്ന് യൂട്യൂബർ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ മാപ്പ് പറയില്ലെന്നുമാണ് യൂട്യൂബർ ആർ.എസ്.കാർത്തിക് പറയുന്നത്. ചോദ്യം ചോദിക്കുന്നതാണ് മാധ്യമപ്രവർത്തകരുടെ ജോലിയെന്നും അതാണ് ചെയ്തതെന്നും കാർത്തിക് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാർത്തിക്. '32 വർഷമായി ഞാൻ മാധ്യമപ്രവർത്തകനാണ്. ജോളിയായിരിക്കാൻ ചോദിച്ച ചോദ്യമാണ്. തമിഴ് ശരിയായി അറിയാത്തതിനാൽ തെറ്റിദ്ധരിച്ചതാകും. നായകനോടാണ് ചോദ്യം ചോദിച്ചത്. ഞാൻ ചോദ്യം ചോദിച്ചപ്പോൾ തന്നെ എല്ലാവരും ചിരിച്ചു. അതൊക്കെകൊണ്ടാണ് അവർക്ക് പ്രശ്നമായത്' -കാർത്തിക് പറഞ്ഞു.
'അദേഴ്‌സ്' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായ പ്രസ് മീറ്റിനിടെ നടി ഗൗരി കിഷന് ബോഡി ഷെയിമിങ് പരാമരർശം നേരിടേണ്ടി വന്നത്. നടിയെ ശാരീരികമായി അപമാനിക്കുകയും അവരുടെ അന്തസ്സിനെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ചോദ്യമാണ് കാർത്തിക്കിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെതിരെ ഗൗരി കിഷൻ ശക്തമായി പ്രതികരിച്ചു.
dffgfgfgf
