സിറിയൻ പ്രസിഡന്‍റിനും ആഭ്യന്തര മന്ത്രിക്കും മേൽ ചുമത്തിയിരുന്ന ഉപരോധം പിൻവലിച്ച് യുഎസ്
ഷീബ വിജയൻ
വാഷിംഗ്ടൺ ഡിസി: യുഎസ് ആഗോള ഭീകരരായി പ്രഖ്യാപിച്ചിരുന്ന സിറിയൻ പ്രസിഡന്‍റ് അഹ്മദ് അശറാ, ആഭ്യന്തര മന്ത്രി അനസ് ഖത്താബ് എന്നിവർക്കുമേൽ ചുമത്തിയിരുന്ന ഉപരോധം പിൻവലിച്ച് ഡോണൾഡ് ട്രംപ്. അടുത്തയാഴ്‌ച വൈറ്റ്‌ഹൗസിൽ അഹ്മദ് അശറായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു മുന്നോടിയായാണ് ട്രംപിന്‍റെ നടപടി.
യുഎൻ രക്ഷാസമിതി വ്യാഴാഴ്‌ച ഇരുവരുടെയും ഉപരോധം പിൻവലിച്ചിരുന്നു. ഉപരോധം പിൻവലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ചൈന വിട്ടുനിന്നു. നവംബർ 10 ന് വൈറ്റ്‌ഹൗസിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ ഐഎസിനെതിരെ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയ ചേരുന്ന കരാറിൽ അഹ്മദ് അശറാ ഒപ്പുവയ്‌ക്കുമെന്നാണ് വിവരം.
ΩçzdxS
