മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാകും
ഷീബ വിജയൻ
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാകും. ജയകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പട്ടികയാണ് പരിഗണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയത്. പട്ടികയില്‍നിന്ന് ആരെ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം മന്ത്രി വാസവനു തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച രാത്രി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ കൂടിയാലോചിച്ചശേഷമാണ് അന്തിമ തീരുമാനമായത്.
ഇതനുസരിച്ചാണ് വെള്ളിയാഴ്ചതന്നെ തീരുമാനമുണ്ടായത്. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിച്ഛായ നഷ്ടമായ സാഹചര്യത്തിൽ രാഷ‌്ട്രീയക്കാരനല്ലാത്ത പൊതുസമ്മതനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളെ സ്ഥാനത്തേക്കു കൊണ്ടുവരണമെന്ന ആലോചനയുടെ ഭാഗമായാണ് തീരുമാനം. ശബരിമല സ്‌പെഷല്‍ ഓഫീസറും മുന്‍ ദേവസ്വം കമ്മീഷണറുമാണ് ജയകുമാര്‍.
assasaas
