ലെൻസ് ഓഫ് ഖത്തരി അഗ്രികൾചർ’ ഫോട്ടോഗ്രഫി മത്സരവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം


ഷീബ വിജയൻ

ദോഹ I ലെൻസ് ഓഫ് ഖത്തരി അഗ്രികൾചർ’ എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തറിന്റെ ദൃശ്യഭംഗി മനോഹരമായി കാമറയിലാക്കിയാൽ കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഖത്തർ ഫോട്ടോഗ്രഫി സെന്ററുമായി സഹകരിച്ച് പതിമൂന്നാമത് ഖത്തർ ഇന്റർനാഷനൽ അഗ്രികൾചറൽ എക്സിബിഷൻ-അഗ്രിടെക് 2026ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. കലാപരമായ സർഗാത്മകതയും ആധുനിക ഫോട്ടോഗ്രഫി സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് രാജ്യത്തിന്റെ കാർഷിക ഭൂപ്രകൃതിയുടെ സൗന്ദര്യം എടുത്തുകാണിക്കാനാണ് മത്സരം ശ്രമിക്കുന്നത്. ഖത്തരി കാർഷിക സൗന്ദര്യവും വൈവിധ്യവും അടയാളപ്പെടുത്താൻ പ്രഫഷനൽ, അമച്വർ ഫോട്ടോഗ്രാഫർമാർക്കായുള്ള മത്സരം മൂന്ന് മാസം നീളും. 2026 ജനുവരി 15 വരെയാണ് ഫോട്ടോഗ്രാഫി അയക്കാനുള്ള അവസാന തീയതി. തുടർന്ന് ഫെബ്രുവരി 11ന് വിജയികളെ പ്രഖ്യാപിക്കും.

article-image

sadadsads

You might also like

  • Straight Forward

Most Viewed