ചരക്കുനീക്കത്തിൽ വൻ വർധന രേഖപ്പെടുത്തി ഖത്തറിലെ തുറമുഖങ്ങൾ

ഷീബ വിജയൻ
ദോഹ I ചരക്കുനീക്കത്തിൽ വൻ വർധന രേഖപ്പെടുത്തി ഖത്തറിലെ തുറമുഖങ്ങൾ. കഴിഞ്ഞമാസം രാജ്യത്തെ ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലൂടെ 124,740 ട്വന്റി ഫൂട്ട് ഇക്വിവലന്റ് യൂനിറ്റ് (ടി.ഇ.യു) ചരക്കുനീക്കം നടന്നതായി മവാനി ഖത്തർ എക്സ് പോസ്റ്റിൽ പങ്കുവെച്ചു. ഇത് കഴിഞ്ഞ ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 12 ശതമാനം വർധനയാണുണ്ടായത്. അത്യാധുനിക സൗകര്യങ്ങളുള്ള ഖത്തറിലെ തുറമുഖങ്ങൾ മേഖലയിൽ വ്യാപാരത്തിന്റെ കേന്ദ്രമായി അതിവേഗം മാറുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. റോറോ ചരക്കുനീക്കത്തിൽ 34 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ജനറൽ ബൾക്ക് കാർഗോ ചരക്കുകളുടെ ആകെ അളവ് 45,000 ടൺ കവിഞ്ഞു. 12,397 റോറോ യൂനിറ്റുകളും 3,881 കന്നുകാലികളും 36,879 ടൺ നിർമാണ സാമഗ്രികളും സെപ്റ്റംബറിൽ എത്തിച്ചേർന്നു. ഈ കാലയളവിവിൽ മൂന്ന് തുറമുഖങ്ങളിലായി 231 കപ്പലുകളാണെത്തിയത്.
dszsadsas