സുഡാൻ പ്രളയം: ദുരിതബാധിതർക്ക് സഹായമെത്തിച്ച് ഖത്തർ ചാരിറ്റി


ഷീബ വിജയൻ 

ദോഹ I സുഡാൻ പ്രളയത്തിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് അടിയന്തരമായി സഹായവുമായി ഖത്തർ ചാരിറ്റി. സുഡാനിലെ വിവിധ നദികളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ നിരവധി വീടുകളും കൃഷിയിടങ്ങളും നശിക്കുകയും ആയിരക്കണക്കിനാളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ഖത്തർ ചാരിറ്റിയുടെ ഫീൽഡ് ടീമുകൾ ഈ പ്രദേശങ്ങളിലെത്തി സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവരെ കേന്ദ്രീകരിച്ച്, ഭക്ഷണ-പാർപ്പിട-ആരോഗ്യ മേഖലകളിലെ അടിയന്തര ആവശ്യങ്ങൾ വിലയിരുത്തി സഹായമെത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഖാർത്തൂം, വൈറ്റ് നൈൽ, അൽ ജസീറ, റിവർ നൈൽ എന്നീ പ്രദേശങ്ങളിലെ ഒരു ലക്ഷത്തിലധികം പ്രളയ ബാധിതർക്ക് അടിയന്തര സഹായമെത്തിക്കാനാണ് ഖത്തർ ചാരിറ്റി പദ്ധതിയിടുന്നത്.

article-image

assasasas

You might also like

Most Viewed