ജി.സി.സി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ


ഷീബ വിജയൻ 

ദോഹ I ജി.സി.സിയിലെ ആറ് രാജ്യങ്ങളിലെ യാത്രകൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ ആരംഭിക്കും. യൂറോപ്പിലെ ഷെങ്കൺ മാതൃകയിൽ ജി.സി.സി രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് സഹായകമാകുന്ന 'ജി.സി.സി ഗ്രാൻഡ് ടൂർസ്' വിസ എന്ന പേരിൽ പുറത്തിറങ്ങുന്ന വിസയിലൂടെ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ സന്ദർശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

2023ൽ ഒമാനിൽ ചേർന്ന ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച് അംഗീകാരം നൽകിയിരുന്നത്. ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഒരു വിസയിൽ മറ്റു ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാമെന്നതുപോലെ, വിദേശരാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ഒരു വിസയിൽ തന്നെ ആറ് രാജ്യങ്ങളിലേക്കും സന്ദർശനത്തിന് വഴിയൊരുങ്ങും.

article-image

dfxdsd

You might also like

Most Viewed