കുവൈത്തിൽ ഒമൈക്രോൺ ഉപ വകഭേദമായ ഇജി.5 വൈറസ് കണ്ടെത്തി


കുവൈത്തിൽ കോവിഡ് വൈറസിന്‍റെ ഒമൈക്രോൺ ഉപ വകഭേദമായ ഇജി.5 വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.നേരത്തെയുള്ള വകഭേദങ്ങളെ അപേക്ഷിച്ച് പുതിയ വകഭേദം അപകടകരമല്ല. അതേസമയം, ശ്വാസകോശ അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് അധികൃതർ‍ പറഞ്ഞു. 

രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ‍ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. ഒമിക്രോൺ‍ എക്സ്.ബി.ബി വകഭേദത്തിന്റെ ഉപവകഭേദമാണ് ഇജി 5. ലോകത്ത് ഈ വർ‍ഷം ഫെബ്രുവരിയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർ‍ട്ട് ചെയ്തത്. പുതിയ ഉപവകഭേദങ്ങൾ‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാനിടയില്ലെന്നും മറ്റുള്ള വകഭേദങ്ങളേക്കാൾ‍ അപകടകരമല്ലെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. ലോകത്ത് അമ്പതോളം രാജ്യങ്ങളിൽ ഇജി.5 കണ്ടെത്തിയിട്ടുണ്ട്.

article-image

etest

You might also like

Most Viewed