എല്ലാ മുസ്‌ലിം വീടുകളും സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാം മുസ്‌ലിം വീടുകളും സന്ദർശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന ഉപാധ്യക്ഷൻ ഡോ.എം. അബ്ദുസലാമാണ് വീടുകൾ സന്ദർശിച്ചുള്ള മുസ്‌ലിം ഔട്ട്റീച്ച് പരിപാടിക്ക് നേതൃത്വം നൽകുന്നത്. എല്ലാവർക്കും വേണ്ടിയുള്ള പാർട്ടിയാണ് ബി.ജെ.പി, തങ്ങൾ എല്ലായ്പോഴും എല്ലാവരുടേയും കൂടെയുണ്ടാകും എന്ന് പറയാനാണ് മുസ്‌ലിം ഔട്ട്റീച്ച് പരിപാടി സംഘടിപ്പിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ രാഷ്ട്രീയമില്ല, വോട്ടുപിടിക്കാനുള്ളതല്ല, ഇത് തങ്ങളുടെ വിശ്വാസ്യതയെ ഉറപ്പിക്കാനുള്ളതാണ്. വിഷം നിറച്ചുവെച്ച രാഷ്ട്രീയത്തെ പൊളിക്കാനുള്ള ആത്മാർത്ഥമായ ഇടപെടലാണ് ഇതെന്നും ആദ്ദേഹം പറഞ്ഞു.
ഞങ്ങൾ എല്ലാ മുസ്‌ലിം വീട്ടിലും ഞങ്ങൾ പോകും. ബി.ജെ.പി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
dsfedwdsaaswd
