കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ ജോലി നഷ്ടമായത് രണ്ട് ലക്ഷം വിദേശികള്‍ക്ക്


കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 19,9000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെട്ടതായി ലേബർ മാർക്കറ്റ് സിസ്റ്റമാണ് പ്പോർട്ട് ചെയ്തത്. 2020 മാർച്ച് മുതൽ 2021 മാർച്ച് വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വാഹന റിപ്പയറിങ് മേഖലയിൽ 37,000 പേർക്ക് തൊഴിൽ നഷ്ടമായി. കോവിഡ് പശ്ചാത്തലവും തൊഴിൽ വിപണി തുടർച്ചയായി അടച്ചിട്ടതുമാണ് ഇത്രയേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കിയത്. എന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കൂടാതെ ഈ കാലയളവിൽ പുതുതായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവസരവും അടഞ്ഞു.അതോടൊപ്പം കെട്ടിട നിർമാണ മേഖലയിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ 30000 പേരുടെ കുറവുണ്ടായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed