കുവൈത്തിൽ സന്ദർശന വിസയിലെത്തിയവർക്ക് ഇനി കുടുംബ വിസയിലേക്ക് മാറ്റാൻ സാധിക്കില്ല


കുവൈത്ത് സിറ്റി: കുവൈത്തിൽ 2020 തുടക്കം മുതൽ സന്ദർശന വിസയിലെത്തിയവർക്ക് കുടുംബ വിസയിലേക്ക് മാറ്റാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ ഉത്തരവ് ബന്ധപ്പെട്ട താമസ കുടിയേറ്റ വിഭാഗത്തിന് കൈമാറിയതായും സർക്കാർ വക്താവ് അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ സന്ദർശന വിസയിലെത്തിയവരുടെ വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നൽകിയെങ്കിലും ഇവരുടെ വിസ മാറ്റം അനുവദിക്കുന്നതല്ലെന്നും വക്താവ് വ്യക്തമാക്കുന്നു. 

രാജ്യത്തു തുടരുന്ന സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിസ നിയമത്തിൽ കാര്യമായ നവീകരണത്തിന് സർക്കാർ നീക്കങ്ങളാരംഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed