തമിഴ്‌നാട്ടിൽ സർപ്രൈസ് പ്രഖ്യാപനങ്ങളുമായി വിജയ്: സ്ത്രീകൾക്ക് സൗജന്യ ഗ്യാസും വിപുലീകരിച്ച ബസ് യാത്രയും


ഷീബ വിജയൻ

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി, സ്ത്രീകളുടെ സൗജന്യബസ് യാത്ര വിപുലീകരിക്കല്‍ എന്നിവയാണ് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്. വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നതാണ് ഒരു പദ്ധതി. 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പദ്ധതി അടുത്ത പൊങ്കല്‍ മുതല്‍ ആരംഭിക്കുമെന്നും വിജയ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചതാണ് മറ്റൊന്ന്. നേരത്തെ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരുന്നു സൗജന്യയാത്ര. ഇനിമുതല്‍ എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നും വിജയ് അറിയിച്ചു. സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്ര ലഭിക്കുന്നതിന് വരുമാന പരിധിയോ യാത്രകളുടെ എണ്ണമോ പോലുള്ള യാതൊരു നിബന്ധനയും ഉണ്ടാകില്ലെന്നും വിജയ് വ്യക്തമാക്കി.

കൂടാതെ വിവാദമായ പരാന്ദൂര്‍ വിമാനത്താവളം പദ്ധതി വിജയ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. ചെന്നൈയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള പരാന്ദൂരില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിമാനത്താവള പദ്ധതിക്കെതിരെയുള്ള സമരക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. നിര്‍ദിഷ്ട വിമാനത്താവളത്തിനെതിരെയുള്ള സമരക്കാര്‍ക്കൊപ്പമാണ് താന്‍ എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പരാന്ദൂര്‍ പദ്ധതി ഉപേക്ഷിച്ചതായി വിജയ് അറിയിച്ചത്.

article-image

cxzdxzxzdsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed