ഒമാനിൽ കൊവിഡ് ബാധിച്ച് ആറുപേർ കൂടി മരിച്ചു


മസ്ക്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ആറുപേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങൾ 609 ആയി. 163 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം198 പേർ രോഗമുക്തരാവുകയും ചെയ്തു. ഒമാനിൽ ഇതുവരെ 83769 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

ഇവരിൽ‍ 78386 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.6 ശതമാനമാണ്. 429 പേരാണ് രാജ്യത്ത് ഇപ്പോൾ ആശുപത്രികളിലുള്ളത്. ഇവരിൽ‍ 151 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed