നാഗ്പൂരിൽ വൻ വാതകച്ചോർച്ച: ക്ലോറിൻ സിലിണ്ടർ പൊട്ടിത്തെറിച്ചു, ജനങ്ങൾ ശ്വാസംമുട്ടി ആശുപത്രിയിൽ


ഷീബ വിജയൻ

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വാട്ടര്‍ പ്ലാന്റില്‍ ക്ലോറിൻ വാതകം ചോർന്നു. ഇതേ തുടർന്ന് സമീപവാസികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം.

ഗോധാനിലെ വാട്ടര്‍ പ്ലാന്റില്‍ 900 കിലോ ശേഷിയുള്ള ക്ലോറിൻ സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്. വാതകം സമീപത്തെ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ആളുകളിൽ ചുമയും കടുത്ത ശ്വാസതടസവും അനുഭവപ്പെടുകയും ചെയ്തു.

വാതക ചോർച്ചയെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയ പോലീസ്, സമീപവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ 5:30-ഓടെ ചോർച്ച പൂർണമായി നിയന്ത്രണ വിധേയമാക്കി. പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

article-image

dsdsdsdsffds

You might also like

  • Lulu Exchange
  • Straight Forward

Most Viewed