കുവൈത്തിൽ നിന്ന് വിദേശത്തേക്ക് പോകുന്നവർക്ക് പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നു വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കുന്നു. യാത്രക്ക് മുന്പായി നടത്തുന്ന പി.സി.ആർ പരിശോധനക്കു 40 ദിനാർ ഫീസ് നിശ്ചയിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആഗസ്റ്റ് ഒന്നു മുതൽ കുവൈത്തിൽ നിന്നു വാണിജ്യ വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പി.സി.ആർ ടെസ്റ്റിനുള്ള ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി പി.സി.ആർ പരിശോധന നടത്തുന്നതിന് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ലാബറട്ടറികൾക്ക് അനുമതി നൽകിയതായി ആരോഗ്യമന്ത്രാലയം സേവനവിഭാഗം അണ്ടർ സെക്രട്ടറി ഡോ.ഫാത്തിമ അൽ നജ്ജാർ അറിയിച്ചു.


