കുവൈത്തിൽ 2,044 തടവുകാർക്ക് ശിക്ഷാ ഇളവ്
കുവൈത്ത് സിറ്റി: കുവൈത്തിൽ 2, 044 തടവുകാർക്ക് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ആഭ്യന്തര−നീതിന്യായ മന്ത്രാലയങ്ങളും അമീരി ദിവാൻ എന്നിവരുമടങ്ങുന്ന സംയുക്ത സമിതിയാണ് അമീരി കാരുണ്യത്തിന് അർഹരായവരുടെ പട്ടിക തയ്യാറാക്കിയത്. തടവു കാലത്തെ നല്ല നടപ്പ് ഉൾപ്പെടെയുള്ള മാനദണ്ധങ്ങൾ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ സ്വദേശികളും വിദേശികളുമായ വനിതകളും പുരുഷന്മാരും ഉൾപ്പെടുന്നു. എന്നാൽ ക്രിമിനൽ കുറ്റകൃത്യങ്ങളിൽപ്പെട്ടവരും തീവ്രവാദം, മനുഷ്യക്കടത്ത് കേസുകളിൽപ്പെട്ടവർ;ക്കും തടവ് ശിക്ഷയിൽ ഇളവ് ലഭിക്കില്ല.


