ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് സൗദിയിൽ നാളെ മുതൽ പിഴ


റിയാദ്: ഇൻഷൂറൻസ് രേഖകളില്ലാത്ത വാഹനങ്ങൾക്ക് ജൂലൈ 22 ബുധനാഴ്ച മുതൽ സ്വമേധയാ പിഴ ചുമത്തിത്തുടങ്ങുമെന്ന് സൗദി ട്രാഫിക്ക് ജനറൽ അതോറിറ്റി അറിയിച്ചു. സൗദി അറേബ്യയിലെ എല്ലാ വാഹനങ്ങളുടെയും ഇൻഷുറൻസ് വിവരങ്ങൾ ദേശീയ ഡാറ്റാ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ദുൽ ഹിജജ മാസം പിറക്കുന്നതിന് മുന്പായി വാഹന ഉടമകൾ തങ്ങളുടെ വാഹന ഇൻഷുറൻസുകൾ സാധുവാണെന്ന് ഉറപ്പുവരുത്തണമെന്നും ട്രാഫിക്ക് വിഭാഗം നേരത്തെ അറിയിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി നീങ്ങിത്തുടങ്ങുകയും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്യുന്ന സാഹചര്യം വന്നപ്പോഴാണ് പിഴ ചുമത്തുവാൻ തുടങ്ങിയതെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനത്തിൽ ഇൻഷുറൻസ് ഇല്ലാതിരുന്നാൽ 100 മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തപ്പെടുക.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed