കരീം പന്നിത്തടത്തിനെ മുസ്ലിം ലീഗ് ദേശീയ സമിതി അംഗമായി തിരഞ്ഞെടുത്തു
കുവൈത്ത് സിറ്റി : മുസ്ലിം ലീഗ് നേതാവും, സാമൂഹ്യ പ്രവര്‍ത്തകനുമായ കരീം പന്നിത്തടത്തിനെ മുസ്ലിം ലീഗ് ദേശീയ സമിതി അംഗമായി തിരഞ്ഞെടുത്തു. ഒരു അംഗ പരിമിതനെ ദേശീയ സമിതിയിലേക്ക് കൊണ്ടുവരുന്നത് ആദ്യമായാണ്. വിധവകള്‍, അംഗപരിമിതര്‍, ദളിതര്‍ എന്നിവരെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ മുന്നോടിയായാണ് ഈ നീക്കം. ഈ പ്രവര്‍ത്തനങ്ങൾ ദേശീയ തലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും സ്ഥാനലബ്ധിയിലൂടെ കഴിയുമെന്ന് കരുതുന്നു.
37 വര്‍ഷമായി പ്രാദേശിക തലം മുതല്‍ എം.എസ്.എഫ്, യുത്ത് ലീഗ്, മുസ്ലിം ലീഗ് എന്നീ ഘടകങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കരീം പന്നിത്തടം. മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംസ്ഥാന കൌണ്സില്‍ അംഗമായും, 4 തവണ യുത്ത് ലീഗ് ജില്ലാ ഭാരവഹിയായും, കടങ്ങോട് ഗ്രാമ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റായും, കേരള സാമൂഹ്യ ക്ഷേമ വകുപ്പ് അംഗപരിമിത സംസ്ഥാന കോഡിനേഷന്‍ മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്ത് നിന്നും, സ്വദേശത്ത് നിന്നും നിരവധി അംഗീകാരങ്ങളും, അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നിലവില്‍ മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവും, സമസ്ത അംഗ പരിമിത ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും, മുന്‍ ത്രിതില പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന്‍ സംസ്ഥാന സ്ഥാപകനും, തൃശൂര്‍ ജില്ലാ പ്രസിഡണ്ടുമാണ് കരീം പന്നിത്തടം.

