ഐബി‌എയുടെ ആറാമതു ബാസ്കറ്റ് ബോൾ ടൂർണമെന്റ് ആരംഭിച്ചു


കുവൈത്ത് സിറ്റി : ഇന്ത്യൻ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആറാമതു ബാസ്കറ്റ് ബോൾ ടൂർണമെന്റ് തോമസ് ചാണ്ടി എം‌എൽ‌എ ഉദ്ഘാ‍ടനം ചെയ്‌തു. പ്രദീപ് പ്രീകോൺ മുഖ്യാഥിതിയായിരുന്നു. സുലൈമാൻ കലന്തർ അൽ കന്ദരി ട്രോഫിക്കുവേണ്ടി വെള്ളിയാഴ്ച നടന്ന ഇന്റർസ്കൂൾ മത്സരത്തിൽ ആൺകുട്ടികളുടെ അണ്ടർ-19 വിഭാഗത്തിൽ ഭവൻസ് കുവൈത്ത് ഇ‌ന്റഗ്രേറ്റഡ് സ്കൂളിനെ തോൽ‌പിച്ചു (25-09).

മറ്റു മത്സരങ്ങളിൽ ഡൽഹി പബ്ലിക് സ്കൂൾ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിനെയും (36-07), ഭവൻസ് ഡൽഹി പബ്ലിക് സ്കൂളിനെയും (11-13) പരാജയപ്പെടുത്തി. ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ യുണെറ്റഡ് ഇന്ത്യൻ സ്കൂൾ ഡോൺ ബോസ്കോയെയും (16-03), അണ്ടർ 17 വിഭാഗത്തിൽ ഭവൻസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിനെയും (09-07), പെൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഡോൺബോസ്കോയെയും (22-06) തോൽ‌പിച്ചു.

പുരുഷ വിഭാഗം ഓപ്പൺ ടൂർണമെന്റിൽ ക്രൂസേഡേഴ്സ് 56-26നു ഡോൺബോസ്കോയെയും ഡെസിബിൾസ് 40-13ന് സ്ട്രീറ്റ് ബോളേഴ്സിനെയും പരാജയപ്പെടുത്തി. ഇന്നലെ ആൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ 28-09ന് ഇന്റഗ്രേറ്റഡ് സ്കൂളിനെയും 28-10ന് ഡൽഹി പബ്ലിക് സ്കൂളിനെയും അണ്ടർ 16 വിഭാഗത്തിൽ 33-06ന് ഡോൺ ബോസ്കോയെയും പരാജയപ്പെടുത്തി. പെൺകുട്ടികളുടെ അണ്ടർ 16 ഫൈനലിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിനെ പരാജയപ്പെടുത്തി ഡോൺബോസ്കോ ജേതാക്കളായി. (സ്കോർ 17-15).

ടൂർണമെന്റ് 20നു സമാപിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed