ട്രെ­യിൻ പാ­ളം തെ­റ്റി­ ആറ് പേ­ർ­ക്ക് പരി­ക്ക്


ജബൽപൂർ : മദ്ധ്യപ്രദേശിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കട്നി−ചോപ്പാൻ പാസഞ്ചർ ട്രെയിനിന്‍റെ അഞ്ച് ബോഗികളാണ് അപകടത്തിൽപ്പെട്ടത്. കട്നി റെയിൽവേേസ്റ്റഷനിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. 

റെയിൽവേ അധികൃതർ അപകടവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed