സാ­ന്പത്തി­ക കേ­സു­കളിൽ പെ­ട്ടവർ­ക്ക് ആശ്വാസവുമായി കു­വൈ­ത്ത് അമീ­ർ


കുവൈത്ത് സിറ്റി : സാന്പത്തിക കേസുകളിൽപ്പെട്ട് വർഷങ്ങളായി ജയിലിൽ കഴിയുന്ന സ്വദേശികളുടെയും വിദേശികളുടെയും കട ബാധ്യത ഏറ്റെടുക്കുമെന്നു കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹമദ് അൽ ജാബിർ അൽ സബ. രാജ്യത്തിന്‍റെ 57ാമത് ദേശീയ ദിനത്തിന്റേയും 27മത് വിമോചന ദിനാഘോഷത്തിന്റേയും ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു. അമീറിന്‍റെ സ്വകാര്യ നിധിയിൽ നിന്നാകും ഇതിനുള്ള തുക വകയിരുത്തുക. അമീറിന്‍റെ തീരുമാനത്തെ വാനോളം പുകഴ്ത്തിയ പാർലമെന്‍റ് സ്പീക്കർ മർസൂക്ക് അൽ ഗാനിം രാഷ്ട്രീയ, സാന്പത്തിക, പ്രകൃതി ദുരന്ത പ്രതിസന്ധികൾ മൂലം ലോകത്ത് വിഷമത അനുഭവിക്കുന ജനങ്ങളെ സഹായിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്യുന്ന മഹനീയ നേതാവാണ് അമീറെന്നും നൂറുകണക്കിന് കുടുംബത്തിനാണ് അമീറിന്‍റെ പുതിയ തീരുമാനത്തിലൂടെപുതുജീവൻ ലഭിക്കുകയെന്നും പറഞ്ഞു. 

ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇത്തവണ കൂടുതൽ തടവുകാർക്ക് അമീർ ഇളവുനൽകാൻ പദ്ധതിയുള്ളതായി ജയിൽകാര്യ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ മുഹന്ന നേരത്തേ അറിയിച്ചിരുന്നു. സാന്പത്തിക ബാധ്യതയുടെ പേരിൽ ജയിവാസം അനുഭവിക്കുന്ന ഇന്ത്യക്കാർ ഉൾപ്പടെയുള്ള നിരവധി തടവു പുള്ളികൾക്ക് ആശ്വാസമാകുന്നതാണ് അമീറിന്റെ തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed