സൗ­ദി­യിൽ റസ്റ്റോ­റന്റു­കളു­ടെ­ എണ്ണം കു­റഞ്ഞു­


റിയാദ് :  സ്വദേശിവൽക്കരണ വും ലെവിയും ബാധകമാക്കി യ തിനുശേഷം സൗദിയിൽ റെസ്റ്റോറന്റുകളുടെയും കഫ്തീരിയകളുടെയും എണ്ണത്തിൽ ഗണ്യമായ കുറവുവന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ലൈസൻസ് അനുവദിച്ച സ്ഥാപനങ്ങളുടെ എണ്ണം 2016−നെ അപേക്ഷിച്ച് 25 ശതമാനം കുറവാണ്. 

റസ്റ്റോറന്റുകൾ, കഫ്തീരിയകൾ, ചെറുകിട ഹോട്ടലുകൾ ഉൾപ്പെടെ ഭക്ഷണം വിതരണം ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷം അനുവദിച്ച ലൈസൻസുകളുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയത്.

മുനിസിപ്പൽ ഗ്രാമകാര്യമന്ത്രാലയം ആണ് ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നത്. 28,942 ലൈസൻസ് അനുവദിച്ച റിയാദ് പ്രവിശ്യയിലാണ് കൂടുതൽ ലൈസൻസ് വിതരണം ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed