69ആമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം


കുവൈറ്റ് സിറ്റി : ഇന്ത്യയുടെ 69മത്തെ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 26 വെള്ളിയാഴ്ച്ച കുവൈത്തിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടത്തും. രാവിലെ 9മണിക്ക് കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ ഹിസ് എക്സിലെൻസി കെ.ജീവ സാഗർ പതാക ഉയർത്തും. അനുബന്ധിത ചടങ്ങിൽ രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്യും.

വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും തുടർന്ന് ഓപ്പൺ ഹൗസ് റിസപ്ഷൻ ഉണ്ടായിരിക്കും. റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിലേക്ക് എല്ലാ ഇന്ത്യക്കാരെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed